ബീഫ് റോസ്റ്റ് എങ്ങനെ തയാറാക്കാം? How to make Easter Special Beef Roast?


ബീഫ് റോസ്റ്റ് എങ്ങനെ തയാറാക്കാം എന്ന് നമുക്കിന്ന് നോക്കാം.

വേണ്ട ചേരുവകൾ

  • ബീഫ് (കഷ്ണങ്ങളാക്കിയത്) 1 കിലോ
  • ചെറിയ ഉള്ളി 1 1/2 കപ്പ്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിൾസ്പൂൺ
  • സവാള 1 കപ്പ്
  • പച്ചമുളക് 4 എണ്ണം
  • തക്കാളി 3 എണ്ണം
  • കറിവേപ്പില ആവശ്യത്തിന്
  • മുളക്പൊടി 1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി അരടീസ്പൂൺ
  • ഗരം മസാല അരടീസ്പൂൺ
  • കുരുമുളക്പൊടി അരടീസ്പൂൺ
  • തേങ്ങാക്കൊത്ത് 1 ടേബിൾസ്‌പൂൺ
  • വറ്റൽമുളക് 3 എണ്ണം
  • വെളിച്ചെണ്ണ 4 ടേബിൾസ്പൂൺ
  • ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം ബീഫ്, ഉപ്പ് , മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക.ഇത് ഒരു പ്രഷർ കുക്കറിൽ അരക്കപ്പ് വെള്ളമൊഴിച്ചു നാലോ അഞ്ചോ വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി, സവാളയും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില, ചേർത്ത് നന്നായി വഴറ്റിയെടുക്കുക. തക്കാളി ചേർത്ത് നന്നായി വഴന്നു വരുമ്പോൾ ഇതിലേക്കു മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ്,ഗരം മസാലയും ചേർത്ത് കൊടുത്തു മസാലയുടെ പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കുക.

ശേഷം ഇതിലേക്കു വേവിച്ചുവച്ച ബീഫ് ചേർത്ത് മൂടിവെച്ചു 15 മിനിറ്റ് നന്നായി വേവിച്ചെടുക്കുക. വെള്ളം വറ്റി മുകളിൽ എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യാം. മറ്റൊരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ തേങ്ങാക്കൊത്ത്, ചെറിയഉള്ളി അരിഞ്ഞത്, കറിവേപ്പില, വറ്റൽമുളകും ചേർത്ത് മൂപ്പിച്ചെടുടുത്ത് വേവിച്ചുവച്ച ബീഫ് ചേർത്ത് ഇളക്കുക. ഏതാ കിടിലൻ ബീഫ് റോസ്റ്റ് റെഡി.

How to make Easter Special Beef Roast?

വളരെ പുതിയ വളരെ പഴയ