പച്ചമാങ്ങ വെച്ച് പഴുപ്പിക്കാൻ ഇനിയും സമയം കളയണ്ട. പച്ചമാങ്ങ വെച്ചു നല്ല രുചികരമായ ജ്യൂസ് ഉണ്ടാക്കാം. ചൂടിനെ തടുക്കാൻ ശരീരത്തിന് തണുപ്പും ഊർജവും നൽകുന്ന നല്ലൊരു അടിപൊളി പച്ച മാങ്ങ ജ്യൂസ് തയ്യാറാക്കി നോക്കാം.
ചേരുവകൾ
- പച്ച മാങ്ങ - 1 എണ്ണം
- പഞ്ചസാര - 2 ടേബിൾ സ്പൂൺ
- പൊതിന ഇല - 5 എണ്ണം
- ഇഞ്ചി - ചെറിയ കഷ്ണം
- ഉപ്പ് - 1 പിഞ്ച്
- തണുത്ത വെള്ളം - ആവശ്യത്തിന്
- ഐസ് ക്യൂബ്‌സ് - ആവശ്യത്തിന്
ആദ്യമായി ഒരു പച്ചമാങ്ങ തൊലി കളിഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കി ഒരു മിക്സിയുടെ ജാറിൽ ഇട്ട് കൊടുക്കാം. ശേഷം മധുരത്തിന് ആവശ്യമായ രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് അഞ്ചോളം പൊതിന ഇലയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും കൂടി ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കണം. ഇതിലേക്ക് കൂടുതൽ വെള്ളം ഒഴിച്ചാൽ ഇത് നന്നായി അരഞ്ഞ് കിട്ടില്ല. ഇത് നന്നായി അരച്ചെടുത്തതിന് ശേഷം ജ്യൂസിന് ആവശ്യമായ വെള്ളം ചേർത്ത് വീണ്ടും നന്നായി മിക്സിയിൽ അടിച്ചെടുക്കാം. തയ്യാറാക്കിയ ജ്യൂസ് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് ആവശ്യത്തിന് ഐസ് ക്യൂബ് കൂടി ചേർത്ത് കുടിക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ രുചികരമായ പച്ച മാങ്ങ ജ്യൂസ് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന അടിപൊളി ജ്യൂസാണ്.
How to make green mango juice?